Monday, December 30, 2013

വര്‍ക്കല സബ്‌ജില്ല കലോല്‍സവവിജയികള്‍

നെടുങ്ങണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന വര്‍ക്കല സബ്‌ജില്ല കലോല്‍സവത്തില്‍ Govt.MHS Nadayaraയില്‍ നിന്നും പങ്കെടുത്ത് വിജയികളായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി എല്‍.ഉഷാദേവി സ്കൂള്‍ അസ്സെംബ്ലിയില്‍ വിതരണംചെയ്‌തു












Saturday, December 14, 2013

ബോധവത്കരണ ക്ലാസ്സ്‌

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ജനമൈത്രി പോലീസിന്റെ കര്‍ത്തവ്യങ്ങളെക്കുറിച്ചും 09.12.2013ല്‍ Govt.MHS Nadayaraയില്‍ ഒരു ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജി ക്ലാസ്സ്‌ നയിച്ചു.പ്രസ്തുത ചടങ്ങില്‍ സീനിയര്‍ അദ്ധ്യാപിക എ.ഷീബ സ്വാഗതം ആശംസിച്ചു.പി.ടി.എ.പ്രസിഡന്റ്‌ സജീവ്‌,എസ്.എം.സി.ചെയര്‍മാന്‍ എം.എ.സത്താര്‍,കൌണ്‍സിലര്‍ ബിന്ദു ശശീന്ദ്രന്‍,എസ്.അശോകന്‍ എന്നിവര്‍ സംസാരിച്ചു.സ്റ്റാഫ്‌ സെക്രടറി എം.പവിത്രന്‍ നന്ദി രേഖപ്പെടുത്തി.





Monday, December 9, 2013

പച്ചക്കറി വിളവെടുപ്പ്

സമഗ്ര പച്ചക്കറികൃഷി പദ്ധതിയുടെ ഭാഗമായി വര്‍ക്കല കൃഷിഭവന്‍റെയും Govt.MHS Nadayaraയിലെ ഇക്കോ,കൃഷി-ക്ലബുകളുടെ സഹകരണത്തോടെ നടയറ സ്കൂളില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ്  02.12.2013ല്‍  SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍ നിര്‍വഹിച്ചു. വര്‍ക്കല കൃഷിഭവന്‍ അഗ്രി.അസിസ്റ്റന്റ് ശ്രീമതി.മഞ്ജു, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി. എല്‍.ഉഷാദേവി,PTA പ്രസിഡന്റ്‌ ശ്രീ.എസ്.സജീവ്‌ ,ശ്രീ.M.പവിത്രന്‍, ശ്രീ.എസ്.അശോകന്‍,ശ്രീ.എം.സി.യേശ്പല്‍ എന്നിവര്‍ പങ്കെടുത്തു.







Friday, December 6, 2013

നെല്‍സണ്‍ മണ്ടേലയ്ക്ക്‌ ആദരാഞ്ജലികള്‍

ആഫ്രിക്കന്‍ ഗാന്ധി നെല്‍സണ്‍ മണ്ടേലയ്ക്ക്‌ നടയറ സ്കൂളിന്‍റെ ആദരാഞ്ജലികള്‍ 

Tuesday, November 26, 2013

പൂര്‍വ്വ- വിദ്യാര്‍ത്ഥി സംഗമം

Govt.MHS Nadayaraയിലെ പൂര്‍വ്വ- വിദ്യാര്‍ത്ഥി സംഗമം  22.11.2013 വെള്ളിയാഴ്ച ബഹു.വര്‍ക്കല എം.എല്‍.എ. ശ്രീ.വര്‍ക്കല കഹാര്‍ ഉദ്ഘാടനംചെയ്തു.സ്കൂളിന്‍റെ വികസനത്തിനായി എല്ലാവരും ഒന്നിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ് എല്‍.ഉഷാദേവി,PTA പ്രസിഡന്റ്‌ ശ്രീ.എസ്.സജീവ്‌ ,SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍, കൌണ്‍സിലര്‍മാരായ ശ്രീമതി.ബിന്ദു ശശീന്ദ്രന്‍,ശ്രീമതി.ബേബി ഗിരിജ എന്നിവര്‍ പ്രസംഗിച്ചു.



Sunday, November 17, 2013

വാവ സുരേഷ് പരിസ്ഥിതിക്ലബ്ബില്‍

Govt.MHS Nadayarayയിലെ ഇകോ-ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ പ്രശസ്ത പരിസ്ഥിതി സ്നേഹിയും “പാമ്പുകളുടെ തോഴ”നുമായ ശ്രീ.വാവ സുരേഷ് കുട്ടികള്‍ക്ക്‌ ബോധവല്‍കരണ ക്ലാസ്സെടുത്തു.പാമ്പുകള്‍ സധുജീവികളാണെന്നും അവയെ ഉപദ്രവിക്കരുതെന്നും പാമ്പുകടി ഏറ്റാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും അദ്ദേഹം

കുട്ടികളെ
ബോധവാന്മാരാക്കി.ചടങ്ങില്‍ ശ്രീ.എസ്.അശോകന്‍,ശ്രീ.എം.സി.യേശ്പല്‍ ,ശ്രീ.മുരളി എന്നിവര്‍ പ്രസംഗിച്ചു.






Saturday, November 16, 2013

സ്കൂള്‍ കലോത്സവം 2013-14

Govt.MHS Nadayaraയിലെ 2013-14 വര്‍ഷത്തെ സ്കൂള്‍ കലോത്സവം നവംബര്‍ 12,13 തീയതികളില്‍ നടന്നു.വര്‍ക്കല മുനി.വിദ്യാ.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല സജീവ്‌ കലോത്സവം ഉദ്ഘാടനം ചെയ്തു.രണ്ടു ദിവസമായി നടന്ന വിവിധ മത്സരങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വം പങ്കെടുത്തു.കലോത്സവത്തിന്റെ സമാപനസമ്മേളനവും പുരസ്കാര സന്ധ്യയും ശ്രീ.വര്‍ക്കല കഹാര്‍ MLA ഉദ്ഘാടനം ചെയ്തു.നടയറ സ്കൂളില്‍ പഠിച്ചിരുന്ന കാലത്തെ അനുസ്മരിച്ച അദ്ദേഹം സ്കൂളിന്‍റെ ഉയര്‍ച്ചയ്ക്കായി അദ്ധ്യാപകരോടൊപ്പം വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പ്രയത്നിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.SSLC യ്ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള പുരസ്കാരങ്ങളും വിതരണംചെയ്‌തു. ചടങ്ങില്‍ സുപ്രസിദ്ധ കാഥികന്‍ ശ്രീ.ചിറക്കര സലിംകുമാര്‍, ഹെഡ്മിസ്ട്രെസ്സ് ശ്രീ.എല്‍.ഉഷാദേവി,PTA പ്രസിഡന്റ്‌ ശ്രീ.എസ്.സജീവ്‌ ,SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍ ,ശ്രീ.എം.പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.









Saturday, November 9, 2013

വ്യക്തിത്വ വികസന ക്ലാസ്സ്‌

05.11.2013ല്‍ Govt.MHS Nadayaraല്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി ശ്യാമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ,കണ്ണമ്പയുടെ ആഭിമുഖ്യത്തില്‍ ഒരു വ്യക്തിത്വ വികസന ക്ലാസ്സ്‌ നടന്നു.അറിയപ്പെടുന്ന വ്യക്തിത്വ വികസന പരിശീലകന്‍ ശ്രീ. അജിത്‌കുമാര്‍ രാമസ്വാമിയാണ് ക്ലാസ്സ്‌ നയിച്ചത്.ചടങ്ങില്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.എല്‍.ഉഷാദേവി ,സ്റ്റാഫ്‌ സെക്രട്ടറി ശ്രീ.എം. പവിത്രന്‍ എന്നിവര്‍ സംസാരിച്ചു.






പഠനയാത്ര

Govt.MHS Nadayaraയിലെ eco-clubന്‍റെ ആഭിമുഖ്യത്തില്‍ 50കുട്ടികളും 13അദ്ധ്യാപകരും അടങ്ങുന്ന സംഘം നവംബര്‍4ന് തെന്മല ഇക്കോ-ടൂറിസം,ഡാം,പാലരുവി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.തീരപ്രദേശമായ നടയറയിലെ കുട്ടികള്‍ക്ക്‌ മലകളും അരുവികളും വന്യജീവികളും വന്‍മരങ്ങളുമൊക്കെ കൌതുകരമായി.