Wednesday, June 20, 2012

ലോക രക്തദാന ദിനം




ലോക രക്തദാന ദിനം
(14-6-2012)

FEDERAL BANK NADAYARA BRANCH-ന്റേയും,സയന്‍സ്&Health ക്ളബ്ബിന്റേയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 3 ദിവസത്തെ രക്തഗ്രൂപ്പ് നിര്‍ണയക്യാബ് ജൂണ്‍ 14 ന് രക്തഗ്രൂപ്പടിസ്ഥാനത്തിലുള്ള കുട്ടികളുടെ റാലിയോടെ സമാപിച്ചു. പ്രസ്തുത റാലി സ്കൂളില്‍ വിശിഷ്ടാതിഥിയായി എത്തിയ ബാങ്ക് മാനേജര്‍ ശ്രീ.സുന്ദര്‍ലാലു flag off ചെയ്തു.റാലിയ്ക്ക് ഹെഡ് മിസ്ട്രസ്സ് ശ്രീമതി P.ഇന്ദിരാദേവിഅമ്മ ,PTA പ്രസിഡണ്ട് ശ്രീ. AK റഹീം എന്നിവര്‍ നേതൃത്വം നല്‍കി.തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ ബഹു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വര്‍ക്കല സജീവ് കു‍ഞ്ഞുങ്ങള്‍ക്ക് രക്തദാനത്തിന്റെ മഹാത്മ്യത്തെ ക്കുറിച്ച് സ്വന്തം അനുഭവത്തെ ആസ്പദമാക്കി സംസാരിച്ചു.ഹെല്‍ത്ത് ക്ലബ്
കണ്‍വീനര്‍ ശ്രീ എം.സി.യശ്പാല്‍ രക്തദാന ദിന സന്ദേശം കുട്ടികളുമായി പങ്കുവച്ചു.


















Monday, June 18, 2012

യൂണിഫോം വിതരണം 2012-2013





യൂണിഫോം വിതരണം 2012-2013

14.06.2012 ല്‍ GMHS നടയറയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള യൂണിഫോം വിതരണം വര്‍ക്കല നഗരസഭ വിദ്യാ. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. വര്‍ക്കല സജീവ് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ PTA പ്രസിഡണ്ട് ശ്രീ. AK റഹീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി. P . ഇന്ദിരാദേവിഅമ്മ, വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ശശീന്ദ്രന്‍, PTA എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.











ബാലവേലയ്കെതിരായ ദിനം



ബാലവേലയ്കെതിരായ ദിനം.

ജൂണ്‍ 12 ചൊവ്വാഴ്ച്ച സ്കൂളില്‍ സംഘടിപ്പിച്ച പ്രത്യേക
അസംബ്ലിയില്‍ എസ്.എസ്.ക്ലബിന്റെ കണ്‍വീനര്‍ സി.ഗീത, നിയമപുസ്തകത്തിലെ ബാലവേലയ്ക്കെതിരായ
അനുശ്ഛേദങ്ങള്‍ പരാമര്‍ശിച്ച് കുട്ടികളോട് സംസാരിച്ചു. നിയമപാഠപുസ്തകത്തിലെ കുട്ടികളുടെ അവകാശങ്ങള്‍ കുട്ടികള്‍ തന്നെ പ്ലക്കാര്‍ഡുകളിലാക്കി അസംബ്ലിയില്‍
പ്രദര്‍ശിപ്പിച്ചു.തുടര്‍ന്ന് ബാലവേലയ്ക്കെതിരായ ഗവണ്‍മെന്റിന്റെ സന്ദേശം, കുട്ടികളുടെ പ്രതിനിധി സായൂജ്യ അസംബ്ളിയില്‍ അവതരിപ്പിച്ചു.ഉച്ചയ്ക് ഇന്ത്യയിലും,കേരളത്തിലും ഇപ്പോഴും സര്‍വ്വസാധാരണമായി നടക്കുന്ന ബാലവേലയുടെ ദൃശ്യങ്ങള്‍ സ്കൂളില്‍ പ്രദര്‍ശിപ്പിച്ചു.





ശുക്രസംതരണം




ശുക്രസംതരണം (ജൂണ്‍ 6)

സയന്‍സ്,സോഷ്യല്‍സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ശുക്രസംതരണം വീക്ഷിക്കുവാന്‍ അലുമിനിയം ഫോയില്‍ ഉപയോഗിച്ച്
സൗരക്കണ്ണാടി നിര്‍മ്മിക്കുകയും,കുട്ടികള്‍ക്ക് അതുവ‍‍ഴി ശുക്രസംതരണത്തിന്റെ വിവിധഘട്ടങ്ങള്‍ കാണുവാന്‍ അധ്യാപകര്‍ സഹായിക്കുകയും ചെയ്തു.വര്‍ക്കല BRC യുടെ blog-ല്‍ നിന്നും എടുത്ത വീഡിയോ ക്ളിപ്പിംങ് സ്കൂളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍,ശാസ്ത്രത്തിന്റെ കൗതുകം കുട്ടികളില്‍ വിസ്മയം ജനിപ്പിക്കുന്നതായി മാറി.

ശുക്രസംതരണം സൗരക്കണ്ണാടിയിലൂടെ വീക്ഷിക്കുന്ന കുട്ടികള്‍.......




ലോകപരിസ്ഥിതി ദിനം


ലോകപരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് സ്കൂളില്‍ സംഘടിപ്പിച്ച,ബഹു H.M. അഭിസംബോധന ചെയ്ത അസംബ്ളിയില്‍ പരിസ്ഥിതി ക്ളബ് കണ്‍വീനര്‍ ശ്രീ എം.സീ.യശ്പാല്‍ ഈ ദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്‍ഡ് ശ്രീ .മോഹന്‍ലാല്‍ പ്രതിജ്ഞാവാചകങ്ങള്‍ കുട്ടികള്‍ക്ക് ചൊല്ലിക്കൊ‍ടുത്തു.ബഹു.P.T.A.പ്രസിഡന്‍ഡ് ശ്രീ A.K.റഹീം
കുട്ടികളുടെ പ്രതിനിധിയ്ക്ക് വൃക്ഷത്തൈ നല്‍കി വിതരണോത്ഘാടനം നിര്‍വഹിച്ചു. സ്കൂളിന്റെ വിവിധഭാഗങ്ങളിലും, പൊതുസ്ഥലങ്ങളിലും കുട്ടികളെകൊണ്ട് വൃക്ഷത്തൈകള്‍ നടീച്ചു.










Thursday, June 14, 2012

പ്രവേശനോത്സവം







പ്രവേശനോത്സവം 2012-2013

2012-13 അധ്യയന വര്‍ഷത്തെ സ്കൂള്‍പ്രവേശനോത്സവത്തില്‍ നവാഗതരായ കുഞ്ഞു‍‍ങ്ങളേയും, രക്ഷാകര്‍ത്താക്കളേയും,വിശിഷ്ടവ്യക്തികളേയും,ചെണ്ടമേളത്തിന്റെ അക
മ്പടിയോടെ റോസാപുഷ്പവും,വര്‍ണ്ണ ബലൂണുകളും നല്കി, കുരുത്തോലയും,ഓലമീനും,വര്‍ണ്ണശലഭങ്ങളും കൊണ്ട് അലംങ്കരിച്ച സ്കൂള്‍ അങ്കണത്തിലേയ്കാനയിച്ചു.തുടര്‍ന്ന് നടന്ന സമ്മേളത്തില്‍ ബഹു.പി.ടി..പ്രസിഡന്‍ഡ് ശ്രീ. .കെ.റഹീം അധ്യക്ഷനായിരുന്നു.വേദിയില്‍ സന്നിഹിതരായിരുന്ന വിശിഷ്ടാതിഥികള്‍ക്കും, കുരുന്നുകള്‍ക്കും, സ്കൂള്‍ എച്ച്. എം.ശ്രീമതി പി.ഇന്ദിരാദേവിയമ്മ സ്വാഗതമേകി. ലഡ്ഡുവും,മിഠായിയും വിതരണം ചെയ്ത.
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒരു കുടയും കു‍‍ഞ്ഞു‍‍ബാഗും,പദ്ധതിപ്രകാരം ശിവഗിരി എസ്.എന്‍.കോളേജ് അലുമിനി UAE Chapter Sponsor ചെയ്ത വര്‍ണക്കുടയും,ബാഗും,IED
വിദ്യാര്‍ത്ഥിനിയായ ദേവാംഗനയ്ക് നല്കികൊണ്ട് ബഹു.വര്‍ക്കല മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.
വര്‍ക്കല സജീവ് നിര്‍വ്വഹിച്ചു. ഇത് ഈ ആഘോഷത്തിന്റെ ഒരു പ്രത്യേകതയായി കാണുന്നു.വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി p.ബിന്ദു- ശശീന്ദ്രന്‍ തുടങ്ങിയ മറ്റ് വിശിഷിടാതിഥികളും കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്ത് ആശംസകള്‍ അര്‍പ്പിച്ചു.