Tuesday, November 15, 2011

സ്വാതന്ത്ര്യദിനാഘോഷം


സ്വാതന്ത്ര്യദിനാഘോഷം
ഗവ.മുസ്ലീം ഹൈസ്കൂള്‍ നടയറയില്‍ 65 -)മത് സ്വാതന്ത്ര്യദിനാഘോഷം അതിവിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 മണിക്ക് ബഹു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് പതാക ഉയര്‍ത്തല്‍ കര്‍മ്മം നിര്‍വഹിച്ചു. സ്കൂള്‍ ഹെഡ് മിസ്ട്രസ്സ് ശ്രീമതി.പി.ഇന്ദിരാദേവി അമ്മ ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. വാര്‍ഡ് മെമ്പറായ ബിന്ദു ശശീന്ദ്രന്‍,PTA പ്രസിഡണ്ട് ,എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.തുടര്‍ന്ന് കുട്ടികളുടെ പ്രതിനിധികളായ നൗമിതാ നാസിം,വിഷ്ണുപ്രിയ,കിരണ്‍കുമാര്‍,ആകാശ് എന്നീ വിദ്യാര്‍ത്ഥികള്‍ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.മധുരപലഹാര വിതരണത്തിനുശേഷം കൃത്യം 10.00മണിക്ക് തന്നെ വാര്‍ഡ് മെമ്പര്‍ ശ്രീമതി ബിന്ദു ശശീന്ദ്രന്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ നേതൃത്വത്തില്‍ ചെണ്ടമേളത്തിന്റേയും മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെ സ്വാതന്ത്ര്യദിന റാലി നടന്നു.രക്ഷാകര്‍ത്താക്കളുടേയും നാട്ടുകാരുടേയും സഹായസഹകരണങ്ങള്‍ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനചടങ്ങുകള്‍ക്ക് മാറ്റു് കൂട്ടി.
കുട്ടികളുടെ ദേശഭക്തിഗാനാലാപനവും ദേശസ്നേഹം വിളിച്ചോതുന്ന അമ്മയുടെ കാത്തിരിപ്പ് എന്ന നാടകവും ,ദഫ് മുട്ട് തുടങ്ങിയ പരിപാടികളും അതീവ ഹൃദ്യമായിരുന്നു.

Monday, October 17, 2011

രസതന്ത്രവര്‍ഷം (2011-2012)


രസതന്ത്രവര്‍ഷം (2011-2012)
രസതന്ത്രവര്‍ഷം 2011-2012 ന്റെ ഭാഗമായി നമ്മുടെ സ്കൂളില്‍ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 28 ന് ഉച്ചയ്ക്ക് 1.30മണിമുതല്‍ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകരായ ശ്രീ.സരസാങ്കന്‍സാര്‍,ശ്രീ.ബൈജുസാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുത്തു. കുട്ടികളുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ രസകരമായി തന്നെ അദ്ധ്യാപകര്‍ വിശദമാക്കി കൊടുക്കുകയും ചെയ്തു.

Sunday, October 16, 2011

യൂണിഫോം വിതരണം


യൂണിഫോം വിതരണം
നിര്‍ധനരായ കുട്ടിക്കുള്ള യൂണിഫോം വിതരണം, സ്കൂളില്‍ 19‌.07.2011ല്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലിയോഗത്തില്‍ വച്ച് കൈരളി ജൂവലറിയുടെ എം.ഡി ഉദ്ഘാടനം ചെയ്തു.കൈരളി ജൂവലറിയും സ്കൂള്‍ സ്റ്റാഫിന്റേയും സംയുക്തമായ സംരംഭമാണ് അനുയോജ്യരായ കുട്ടികളുടെ കൈയ്യില്‍ യൂണിഫോം എത്തിച്ചത്.പ്രസ്തുത ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ. മുരളിസാര്‍ കൃതജ്ഞതയര്‍പ്പിച്ചു.

ലോക ജനസംഖ്യാദിനം


ലോക ജനസംഖ്യാദിനം
ലോക ജനസംഖ്യാദിനമായ ജൂലൈ 11ന് സ്കൂളില്‍ SS,ഹിന്ദി ക്ലബുകളുടെ നേതൃത്വത്തില്‍ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും അന്നേ ദിവസം ഉച്ചയ്ക്ക് 1.30മുതല്‍ വിവിധ ക്ലബുകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു സംവാദം നടത്തുകയുണ്ടായി.സംവാദം സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഇന്ദിരാദേവി അമ്മ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് SS അദ്ധ്യാപിക ശ്രീമതി ഗീതടീച്ചറുടെ നേതൃത്വത്തില്‍ സംവാദം ആരംഭിച്ചു.
വിഷയം: അണുകുടുംബമാണോ,കൂട്ടുകുടുംബമാണോ അഭികാമ്യം-എന്തുകൊണ്ട്?
സംവാദം ഒന്നര മണിക്കൂറോളം നീണ്ടു നിന്നു.അഭിപ്രായങ്ങള്‍ ഇടയ്ക്കിടയ്ക്ക് മൂര്‍ച്ചകൂടിയപ്പോള്‍ മറ്റു അദ്ധ്യാപകര്‍ സഹായികളായെത്തി.


Wednesday, October 12, 2011

ലോക ജന്തുജന്യരോഗദിനം



ഈ ദിനാചരണത്തോടനുബന്ധിച്ച് സ്കൂളില്‍ പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും,സ്കൂളിലെ ബയോളജി അദ്ധ്യാപകനും ഇക്കോ-ക്ലബ് കണ്‍വീനറുമായ ശ്രീ.യശ്പാല്‍സാര്‍ കുട്ടികളെ അഭിസംബോധന ചെയ്തു.പക്ഷിമൃഗാദികള്‍ നമ്മുടെ സഹജീവികളാണെന്നും അവയോട് അനുകമ്പാപൂര്‍ണമായ സമീപനമാണ് വേണ്ടതെന്നും വ്യക്തമാക്കി.അതോടൊപ്പം അവയ്ക്കുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും,പ്രതിവിധികളെക്കുറിച്ചും കുട്ടികളെ ബോധവാന്മാരാക്കി.
തുടര്‍ന്ന് മുന്‍കൂട്ടി അറിയിച്ചിരുന്ന പ്രകാരം ഉച്ചയ്ക്ക് 1.30 മുതല്‍ ഒരു ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു.

Tuesday, October 11, 2011

ലോക ലഹരിമരുന്ന് വിരുദ്ധദിനം


ലോക ലഹരിമരുന്ന് വിരുദ്ധദിനമായ 27.06.2011 തിങ്കളാഴ്ച്ച രാവിലെ 10.30ന് സ്കൂള്‍ അങ്കണത്തില്‍ നിന്നും ബഹു. ഹെഡ് മിസ്ട്രസ് ഇന്ദിരടീച്ചറിന്റേയും പി.ടി..പ്രസിഡണ്ട് ശ്രീ.സുല്‍ഫിക്കറിന്റേയും നേതൃത്വത്തില്‍ ലഹരിമരുന്ന് വിരുദ്ധ റാലി പുറപ്പെട്ടു.പ്ലക്കാര്‍ഡുകളും cut outഉം മുദ്രാവാക്യങ്ങളുടേയും അകമ്പടിയോടെ നടന്ന റാലി ജനശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു.
തുടര്‍ന്ന് 11.30 ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ നടന്ന ലഹരി മരുന്ന് വിരുദ്ധദിനാചരണ പരിപാടിയില്‍ ബഹു.പി.ടി..പ്രസിഡണ്ട് അധ്യക്ഷനും ബഹു. ഹെഡ് മിസ്ട്രസ് ഇന്ദിരടീച്ചര്‍ സ്വാഗതവും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് ഉദ്ഘാടനവും നിര്‍വഹിച്ചു.ബി.ആര്‍.സി. ട്രെയിനര്‍ മുരളിസാര്‍,മോഹന്‍ലാല്‍സാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സമ്മേളനത്തിനുശേഷം വര്‍ക്കല ഗവ.ആശുപത്രിയിലെ ശ്രീ.പ്രേംരാജ്സാര്‍ 2 മണിക്കൂറോളം പുകയില,മയക്കുമരുന്നുകള്‍,മറ്റു ലഹരിവസ്തുക്കള്‍ ഇവയുടെ അപകടകരമായ സ്വാധീനവും അതിന്റെ ദോഷവശങ്ങളും സരസവും എന്നാല്‍ അതീവ ഗൗരവത്തോടെയും കുട്ടികളുമായി സംവദിച്ചു.കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
തുടര്‍ന്ന് ഉച്ചയ്ക്ക് 1.30 മണിമുതല്‍ സ്കൂള്‍ അധ്യാപകര്‍ തയ്യാറാക്കിയ സ്നേഹദൂത് എന്ന documentary യുടേയും,കിളിത്തൂവല്‍,ലഹരിവസ്തുക്കളുടെ ദോഷഫലങ്ങള്‍ വ്യക്തമാക്കുന്ന മറ്റൊരു cdയുടേയും പ്രദര്‍ശനവും നടന്നു.ബഹു.സ്റ്റാഫ് സെക്രട്ടറി ശ്രീ.മരളിധരന്‍സാര്‍ കൃതജ്ഞത അര്‍പ്പിച്ചതോടെ യോഗം അവസാനിച്ചു.

Tuesday, September 27, 2011

വായനാദിനം(പി.എന്‍.പണിക്കര്‍ ചരമദിനം)


വായനാവാരാചരണത്തോടനുബന്ധിച്ച് GMHS നടയറ യില്‍ സംഘടിപ്പിച്ച PN പണിക്കര്‍ അനുസ്മരണ ചടങ്ങ് സദസിന്റെ നിറവുകൊണ്ടും വേദിയിലെ സാഹിത്യപണ്ഡിത സാന്നിദ്ധ്യം കൊണ്ടും ശ്രദ്ദേയമായി.രാവിലെ 10 മണിയ്ക്ക് PTA പ്രസിഡണ്ട് ശ്രീ.സുല്‍ഫിക്കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ് നിര്‍വഹിച്ചു.സാഹിത്യകാരനും നിരൂപകനുമായ ബഹു.മുരളിമോഹന്‍ പോറ്റി സാര്‍ വായനയുടെ പ്രാധാന്യവും മഹത്വവും കുട്ടികളുമായി പങ്കുവെച്ചു.ശാസ്ത്രസാഹിത്യ പരിക്ഷത്തിന്റെ കാരണവന്‍മാരായ ശ്രീ.കായില്‍ സാര്‍,ശ്രീ.സദാനന്ദന്‍,ശ്രീ.രഘുനാഥന്‍ തുടങ്ങിയവര്‍ തങ്ങളുടെ അറിവുകള്‍ കുട്ടികള്‍ക്ക് കൈമാറി.ഈ പ്രത്യേക ദിവസത്തെ വന്‍വിജയമാക്കിയ എല്ലാവര്‍ക്കും വിദ്യാരംഗം കലാസാഹിത്യവേദിയുടെ കണ്‍വീനര്‍ മോഹന്‍ലാല്‍സാര്‍ കൃതജ്‌ഞത അര്‍പ്പിച്ചു.

Friday, September 16, 2011

ചരിത്രത്തിന്റെ തായ് വേര് തേടി................................




പ്ലാറ്റിനം ജൂബിലി പിന്നിട്ട് നൂറിന്റെ മാറ്റിലേക്ക് കടക്കുകയാണ് നടയറ ഗവ.മുസ്ലീം ഹൈസ്കൂള്‍.പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നടയറയുടെ ആശാകേന്ദ്രമാണ് ഈ വിദ്യാലയം.2025-ല്‍ ശതാബ്ദി ആഘോഷം വിപുലമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് നാം.
85 വര്‍ഷം പഴക്കമുള്ള ഈ വിദ്യാലയം നടയറ എന്ന നാട്ടിന്‍പുറത്തിന്റെ ഉത്ഥാപതനങ്ങള്‍ക്ക് സാക്ഷിയായ ടി.എസ് കനാലിന്റെ ഓരത്താണ് സ്ഥിതി ചെയ്യുന്നത്.കനാല്‍ ഗതാഗതത്തിന്റെ പ്രാരംഭകാലത്ത് വളര്‍ന്നുവന്ന വാണിജ്യകേന്ദ്രമാണ് നടയറ.അന്ന് വാണിജ്യത്തിനായി നടയറയില്‍ എത്തിയ കൊച്ചിക്കാരന്‍ യൂസഫ് സേഠ് ആണ് 1924-ല്‍ ഈ വിദ്യാലയം സ്ഥാപിച്ചത്.വാണിജ്യകേന്ദ്രത്തിന് ഒപ്പമുള്ള കടമുറികളില്‍ പ്രവര്‍ത്തനം ആരംഭിച്ച സ്കൂള്‍ പിന്നീട് യൂസഫ് സേഠിന്റെ അനുജനായ അബ്ദുല്‍ ലത്തീഫ് സേഠിന്റെ വക നാല്‍പത് സെന്റ് ഭൂമിയിലേക്ക് മാറ്റി.അവിടെയാണ് യൂസഫ് സേഠിന്റെ മരുമകനായ അബ്ദുള്ള സേഠ് ആദ്യത്തെ സ്കൂള്‍ മന്ദിരം സ്ഥാപിക്കുന്നത്.ശ്രീമാന്‍ ശ്രീശങ്കരപിള്ളയായിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍.
നടയറയിലെ വ്യാപാരകേന്ദ്രം പല കാരണങ്ങളാല്‍ ക്ഷയിച്ചു.അതോടെ സ്ഥാപകനായ യൂസഫ് സേഠ് കൊച്ചിയിയിലേക്ക് മടങ്ങി.ഇടവ സ്കൂളിലെ അധ്യാപകനും നടയറയിലെ പൗരപ്രമുഖനുമായിരുന്ന മുഹമ്മദ് കു‌‌ഞ്ഞ് മുന്‍ഷിക്ക് നടയറ സ്കൂള്‍ നിസ്സാരവിലയ്ക് വിറ്റിട്ടായിരുന്നു അദ്ദേഹത്തിന്റെ മടക്കയാത്ര.മുഹമ്മദ് കുഞ്ഞ് മുന്‍ഷി മാനേജരായിരിക്കെ 1949-ല്‍സ്കുളിന്റെ പ്രധാനാധ്യാപക പദവി കൂടി അദ്ദേഹത്തില്‍ നിക്ഷിപ്തമായി.
1955-ആയതോടെ മുസ്ലീം എലമെന്ററി സ്കൂള്‍ -നടയറ മുസ്ലീം പ്രൈമറി സ്കൂള്‍ -നടത്തിക്കൊണ്ടു പോകാനാകാത്ത സാഹചര്യം വന്നുചേര്‍ന്നു.കേവലം ഒരു രൂപ പ്രതിഫലം പറ്റി സ്കൂള്‍ സര്‍ക്കാരിനു് വിട്ടുകൊടുത്തു.മാനേജര്‍ സ്ഥാനം ഒഴിഞ്ഞങ്കിലും 1968-ല്‍ വിരമിക്കുന്നതുവരെ മുഹമ്മദ് കുഞ്ഞ് മുന്‍ഷി തന്നെയായിരുന്നു ഹെഢ്മാസ്റ്റര്‍.
നിയമസഭാ സ്പീക്കര്‍ ശ്രീ.ജി .കാര്‍ത്തികേയന്‍,ശ്രി.വര്‍ക്കല കഹാര്‍ എം.എല്‍.എ തുടങ്ങി നിരവധി പ്രമുഖരും പ്രശസ്തരുമായവര്‍ ആദ്യാക്ഷരം കുറിച്ച വിദ്യാലയമാണിത്.
1924-ല്‍ സ്ഥാപിതമായ സ്കൂള്‍ 1971ലാണ് അപ്പര്‍ പ്രൈമറി സ്കൂളായി മാറിയത്. 1974 സെപ്തംബര്‍ 9 ന് സ്കൂള്‍ കനകജൂബിലി ആഘോഷങ്ങള്‍ നടന്നു.അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ.ചാക്കീരി അഹമ്മദ് കുട്ടിയാണ് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തത്.
1989-ലാണ് രണ്ടാമത്തെ അപ്ഗ്രഡേഷന്‍ യാഥാര്‍ത്ഥ്യമായത്.അതോടെ ഹൈസ്കുള്‍ എന്ന ചിരകാലഭിലാഷം പൂവണിഞ്ഞു.

Saturday, June 25, 2011

ലോകപരിസ്ഥിതിദിനം (5 ജൂണ്‍ 2011 )

പരിസ്ഥിതിദിനസന്ദേശം 













HM :P .ഇന്ദിരാദേവി അമ്മ 













Eco :ക്ലബ്‌ കണ്‍വീനര്‍ :MC . യശ്പാല്‍ 
പരിസ്ഥിതിദിന പ്രതിജ്ഞ 













പരിസ്ഥിതിദിന റാലി










Tuesday, June 21, 2011

പ്രവേശനോത്സവം -2011

ഉദ്ഘാടനം : വര്‍ക്കല മുന്‍സിപ്പല്‍ ചെയര്‍മാന്‍<b> ശ്രി:k . സൂര്യപ്രകാശ്</b>
സാന്നിധ്യം :വിദ്യാ:സ്ടാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍<b> ശ്രി :വര്‍ക്കല സജീവ്‌ </b>