ഏവര്‍ക്കും ക്രിസ്തുമസ് , പുതുവത്സരാശംസകള്‍............

Tuesday, November 18, 2014

കലോത്സവവും പുരസ്കാരസമര്‍പ്പണവും


2014-15 വര്‍ഷത്തെ സ്കൂള്‍ കലോത്സവവും 2014 -SSLC പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാര സമര്‍പ്പണവും ഒക്ടോബര്‍ 23,24 തീയതികളില്‍ നടന്നു.കലാപ്രതിഭകളുടെ സാന്നിദ്ധ്യം പരിപാടികളില്‍ ശ്രദ്ധേയമായിരുന്നു. കലോത്സവത്തിന്റെ സമാപനവും SSLC പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്ക്കാര സമര്‍പ്പണവും ശ്രീ.വര്‍ക്കല കഹാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വര്‍ക്കല മുനി.വിദ്യാ.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ്,ഹെഡ് മിസ്ട്രസ്സ് ശ്രീമതി.എല്‍.ഉഷാദേവി,PTA പ്രസിഡണ്ട്.ശ്രീ.സജീവ്,SMC ചെയര്‍മാന്‍ ശ്രീ.സത്താര്‍ എന്നിവര്‍ സംസാരിച്ചു.കലോത്സവ കണ്‍വീനര്‍ ശ്രീ.പ്രിയദര്‍ശനന്‍ നന്ദി പറഞ്ഞു.Clean Campus , Safe Campus


സംസ്ഥാന ആരോഗ്യവകുപ്പിന്റെ ശുചിത്വകേരളം പദ്ധതിയുടെ ഭാഗമായി GMHS നടയറയില്‍ നടന്ന Clean Campus , Safe Campus റാലി സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി..ഷീബ ഉദ്ഘാടനം ചെയ്തു.റാലിയില്‍ പ്ലക്കാര്‍ഡുകളുമായി എല്ലാ ക്ലബുകളും അണിനിരന്നു.


Saturday, October 11, 2014

സ്വദേശി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും.ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി Govt.MHS Nadayaraയിലെ ഗാന്ധിദര്‍ശന്‍ പഠനപരിപടിയുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച സ്വദേശി ഉത്പന്നങ്ങളുടെ(ലോഷന്‍,ടോയിലെറ്റ്‌ സോപ്പ്,വാഷിംഗ് സോപ്പ്) പ്രദര്‍ശനവും വിപണനവും വര്‍ക്കല മുനി. ചെയര്‍പേഴ്സണ്‍ ശ്രീമതി.വിനയകുമാരി നിര്‍വഹിച്ചു.മുഖ്യപ്രഭാഷണം വര്‍ക്കല മുനി.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ്‌ നിര്‍വഹിച്ചു. ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതം പറഞ്ഞ ചടങ്ങില്‍ PTA പ്രസിഡണ്ട്‌ ശ്രീ.സജീവ്‌ അധ്യക്ഷനായിരുന്നു. കൌണ്‍സിലര്‍മാരായ ശ്രീമതി ബിന്ദു ശശീന്ദ്രന്‍,ശ്രീമതി ബേബി ഗിരിജ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗാന്ധിദര്‍ശന്‍ പഠനപരിപടി സ്കൂള്‍ കണ്‍വീനര്‍ ശ്രീ.ജയന്‍ കൃതജ്ഞത രേഖപ്പെടുത്തി.


Monday, October 6, 2014

പച്ചക്കറികൃഷി വിളവെടുപ്പ്കൃഷി വകുപ്പിന്‍റെ സമഗ്ര പച്ചക്കറികൃഷി വികസനപദ്ധതി-2014-15ന്‍റെ ഭാഗമായി Govt.MHS Nadayaraയില്‍ കാര്‍ഷിക ക്ലബിന്‍റെയും ഗാന്ധിദര്‍ശന്‍ പഠനപരിപടിയുടെയും നേതൃത്വത്തില്‍ നടത്തിവന്ന പച്ചക്കറികൃഷിയുടെ വിളവെടുപ്പ് വര്‍ക്കല മുനി.ചെയര്‍മാന്‍ ശ്രീ.K.സൂര്യപ്രകാശ് ഉദ്ഘാടനംചെയ്തു. വര്‍ക്കല കൃഷിഭവന്‍ ഓഫീസര്‍,അസിസ്റ്റന്റ്‌ ഓഫീസര്‍, ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി, PTA പ്രസിഡണ്ട്‌ ശ്രീ.സജീവ്‌, SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍, സ്റ്റാഫ്‌ സെക്രട്ടറി എം.പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ സ്കൂള്‍തല മേള.Govt.MHS Nadayaraലെ 2014-15വര്‍ഷത്തെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ സ്കൂള്‍തല മേള 30.09.2014 ല്‍ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി ഉദ്ഘാടനംചെയ്തു. എല്ലാ ക്ലബംഗങ്ങളും മേളയില്‍ സജീവമായി പങ്കെടുത്തു.

 

Sunday, September 21, 2014

ഓണാഘോഷം-201405.09.2014ല്‍ Govt.MHS Nadayaraല്‍ നടന്ന ഓണാഘോഷപരിപാടികള്‍ വിവിധ ക്ലാസ്സുകളുടെ അത്തപ്പൂക്കളമത്സരത്തോടെ തുടങ്ങി.കസേരകളി,സുന്ദരിയ്ക്ക് പൊട്ടുതൊടല്‍,കലമടി തുടങ്ങിയ മത്സരങ്ങള്‍ ഓണാഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. തുടര്‍ന്ന്‍ എല്ലാ കുട്ടികള്‍ക്കും വിഭവസമൃദ്ധമായ ഓണസദ്യ നല്‍കി.


Thursday, August 21, 2014

സ്വാതന്ത്ര്യദിനാഘോഷംGovt.MHS Nadayaraല്‍ രാവിലെ 9 മണിയ്ക്ക് വര്‍ക്കല മുനി.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.വര്‍ക്കല സജീവ്‌ പതാക ഉയര്‍ത്തി.തുടര്‍ന്ന്‍ നടന്ന ചടങ്ങില്‍ ശ്രീ.വര്‍ക്കല സജീവ്‌സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനംചെയ്തു. PTA പ്രസിഡണ്ട്‌ ശ്രീ.സജീവ്‌ അധ്യക്ഷനും . ഹെഡ്മിസ്ട്രെസ്സ് ശ്രീമതി .L.ഉഷാദേവി സ്വാഗതവും പറഞ്ഞ യോഗത്തില്‍ SMC ചെയര്‍മാന്‍ ശ്രീ.MA.സത്താര്‍ മുഖ്യപ്രഭാഷണം നടത്തി.ഗാന്ധിദര്‍ശന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി “സ്വദേശി” ഉല്പന്നങ്ങളുടെ നിര്‍മ്മാണോദ്ഘാടനം ശ്രീമതി ഗിരിജ ടീച്ചര്‍, ഉല്പന്നങ്ങള്‍ നിര്‍മ്മിച്ച് നിര്‍വഹിച്ചു.ശ്രീ.പ്രിയദര്‍ശനന്‍,കുമാരി.റുഖിയ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.ശ്രീമതി.A.ഷീബ കൃതജ്ഞതയും പറഞ്ഞു.